അമ്മങ്കോട് (www.evisionnews.co): പൊട്ടിപ്പൊളിഞ്ഞ ബോവിക്കാനം- അമ്മങ്കോട് ഭജനമന്ദിരം റോഡ് പൂര്‍ണമായും ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി.സി കുമാരന്‍, മണ്ഡലം സെക്രട്ടറിമാരായ എ. വേണുകുമാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, പിറ്റര്‍ ഡിസൂസ, ഗോപാലന്‍ നായര്‍, മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശ് റാവു, വാര്‍ഡ് പ്രസിഡന്റ് മാധവന്‍ നമ്പ്യാര്‍, രാഘവന്‍ തെക്കേപള്ള, ഐത്തപ്പ അമ്മങ്കോട്, ഉപേന്ദ്രന്‍, പൊന്നപ്പന്‍ ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലൂടെ കടന്നുപോകുന്ന റോഡ് 3,11 വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്നതാണ്. മല്ലം പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനുള്ള റോഡു കൂടിയാണിത്. യു.ഡി.എഫ് ഭരണ ക്കാലത്താണ് ആദ്യമായി റോഡ് ടാര്‍ ചെയ്തത്.
കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദ്ദേശപ്രകാരം മൂന്നാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് അംഗത്തിന്റെ പരിശ്രമത്തില്‍ 2016ല്‍ മൂന്ന് ലക്ഷത്തിന്റെ റീടാറിംഗ് പ്രവര്‍ത്തിയും 2017-18 വര്‍ഷത്തി 3 ലക്ഷം രൂപയുടെ തുടര്‍ ടാറിംഗ് പ്രവര്‍ത്തിയും നടത്തിയിരുന്നു. നടപ്പുവര്‍ഷത്തെ പദ്ധതിയില്‍ റീടാറിംഗ് പ്രവര്‍ത്തിക്കായി മൂന്നു ലക്ഷം രൂപയും അനുബന്ധ എം.ജി റോഡിന് 2.5ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന ഫണ്ട് റോഡ് പൂര്‍ത്തീകരണത്തിന് തടസമാകുന്നു. മേഖലയെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എം.എല്‍.എയും റോഡിനെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. റോഡ് സംബന്ധിച്ച ആവശ്യം എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
റോഡിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ സ്വന്തം നേതാക്കളോട് റോഡിനുള്ള ഫണ്ടിനായി സമ്മര്‍ദം ചെലുത്തണമെന്നും തങ്ങളുടെ പാര്‍ട്ടി അംഗം പ്രതിനിധീകരിച്ച കാലയളവില്‍ റോഡിനെ മറന്നുപോയ കാര്യത്തില്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

Post a Comment
0 Comments