Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് നിശബ്ദ പ്രചാരണവുമായി ബി.ജെപി: അയ്യായിരം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് വിലയിരുത്തല്‍


WebDesk Evision

കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പിന് ആറുനാള്‍ മാത്രം ബാക്കിനില്‍ക്കെ മഞ്ചേശ്വരത്ത് വോട്ടുമറിക്കാന്‍ ആസൂത്രിത നീക്കവുമായി ബി.ജെ.പി. ഇതന്റെ ഭാഗമായി നിശബ്ദമായ പ്രചാരണ പരിപാടികള്‍ക്കാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ഡലത്തില്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുമെന്ന ഭയമാണ് കടുത്ത നിലപാടിലേക്ക് ബി.ജെ.പിയെ എത്തിച്ചതെന്നാണ് വിലയിരുത്തല്‍.

ഹിന്ദു ഐക്യവേദി നേതാവ് രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയുടെ പ്രാദേശിക ഘടകങ്ങളിലുണ്ടായ അനൈക്യംമൂലം മഞ്ചേശ്വരം മണ്ഡലത്തില്‍ ആര്‍.എസ്.എസ് പ്രാചരണ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുന്നത്. തുടര്‍ന്ന് ആര്‍.എസ്.എസ് നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം ശക്തമായിരുന്നു. അതിനിടയിലാണ് ന്യൂനപക്ഷ വോട്ടുകളും ചില സമുദായ വോട്ടുകള്‍ (www.evisionnews.co)മറിക്കാനുള്ള പുതിയ തന്ത്രവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ നേതാക്കല്‍ മണ്ഡലത്തിലെത്തില്ലെന്നാണ് വിവരം. പകരം ഓരോവീട്ടിലും മൂന്നു നേതാക്കള്‍ എന്ന രീതിയില്‍ പ്രചാരണ പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്. മുസ്ലിം- ഹിന്ദുവോട്ടുകള്‍ പെട്ടിയിലാക്കുക എന്നതാണ് പ്രധാന അജണ്ട. സിപിഎമ്മിന്റെ മുസ്ലിം വോട്ടുകള്‍ പിടിക്കാനും ആസൂത്രിതമായ നീക്കം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ക്ക് ആനൂകൂല്യങ്ങള്‍ ഓഫര്‍ ചെയ്യുന്നതായും വിവരമുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈക്ക് വ്യക്തിപരമായി കിട്ടാവുന്ന സമുദായ വോട്ടുകളിലും ബി.ജെ.പിയുടെ കണ്ണുണ്ട്. ശങ്കര്‍റൈയുടെ ജാതി വോട്ട് തടയാനും ബി.ജെ.പിയിലെത്തിക്കാനും മംഗളൂരുവില്‍ നിന്നും 250ഓളം കേഡര്‍മാരെ മണ്ഡലത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം.

ബി.ജെ.പി അധ്യക്ഷതന്‍ അമിത് ഷായുടെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്നാണ് രവീശതന്ത്രിയെ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. കോന്നിയും മഞ്ചേശ്വരവും വിജയപ്രതീക്ഷ നല്‍കുന്നതായി ഇതിനകം തന്നെ സംസ്ഥാന വലിയിരുത്തലുകള്‍ വന്ന സ്ഥിതിക്ക് എന്തുവില കൊടുത്തും മഞ്ചേശ്വരം പിടിച്ചെടുക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. ഇരുമണ്ഡലത്തില്‍ ശക്തമായ സൈബര്‍ ടീമും പ്രചാരണത്തിന് (www.evisionnews.co)നേതൃത്വം നല്‍കുന്നുണ്ട്. വസങ്ങള്‍ക്ക് മുമ്പ് നടന്ന ഹൊസങ്കടി ചര്‍ച്ച് ആക്രമണമടക്കം യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെച്ച് കൃസ്തീയവോട്ടുകളും ഭിന്നിപ്പിക്കാനുള്ള തന്ത്രവും ബി.ജെ.പി പയറ്റുന്നതായാണ് അറിയുന്നത്. സംസ്ഥാന നേതാവ് ശ്രീധരന്‍പിള്ള അടക്കം ഇവിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണത്തില്‍ സജീവമാകുന്നത്. മഞ്ചേശ്വരത്ത് സി.പി.എം- യു.ഡി.എഫ് തമ്മിലാണ് മത്സരമെന്ന പ്രചാരണത്തിന് പിന്നിലും ബി.ജെ.പി ആണെന്നാണ് ആരോപണം.

Post a Comment

0 Comments

Top Post Ad

Below Post Ad