കോഴിക്കോട് (www.evisionnews.co): കൂടത്തായി കൊലപാതകത്തിന്റെ അന്വേഷണം വിപുലമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി കൊലപാതക പരമ്പരയിലെ ആറ് മരണവും ഓരോ അന്വേഷണസംഘം അന്വേഷിക്കും. ഓരോ അന്വേഷണ സംഘത്തിലും ആരൊക്കെ ഉണ്ടായിരിക്കണം എന്ന് തീരുമാനിക്കുന്നതും ഇതിന്റെ മൊത്തം ചുമതലയും റൂറല്‍ എസ്.പി കെ.ജി സൈമണിനാണ്.അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.
നിലവില്‍ 11 പേരാണ് കൂടത്തായി അന്വേഷണ സംഘത്തിലുള്ളത്. ഇനി എത്ര പേരെ ഈ സംഘത്തിലേക്ക് ചേര്‍ക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും. സൈബര്‍ ക്രൈം, ഫോറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക. ഓരോ കേസിലും ഓരോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷിക്കുക. കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

Post a Comment
0 Comments