കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ഉപ്പള ഐല ക്ഷേത്രത്തിനടുത്താണ് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മംഗളൂരു- കണ്ണൂര്‍ പാതയില്‍ തിരുവനന്തപുരം മാവേലി, മലബാര്‍ എക്സ്പ്രസുകളും മംഗളൂരുവിലേയ്ക്കുള്ള പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകളും അര മണിക്കൂറിലേറെ തടസപ്പെട്ടു. പ്രദേശവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരുവില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ഗതാഗതം പുനസ്ഥാപിച്ചു.
Post a Comment
0 Comments