
കുമ്പള (www.evisionnews.co): ഐക്യ ജനാധിപത്യ മുന്നണി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് മൂന്നു മണിക്ക് കുമ്പളയില്‍ പൊതുയോഗം നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എം.പി, എം.എം ഹസ്സന്‍, എം.കെ മുനീര്‍ എംഎല്‍എ, ജോസ് കെ. മണി എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, രമ്യഹരിദാസ് എം.പി, യു.ഡി.എഫ് സംസ്ഥാന- ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments