കാസര്‍കോട് (www.evisionnews.co): ചീമേനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൂന്നുദിവസമായി നടന്ന സംസ്ഥാന ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തിരുവന ന്തപുരത്തെ തന്നെ ജിവി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മുഴുവന്‍ സമയം കളിച്ചിട്ടും സ്‌കോര്‍ ബോര്‍ഡ് ചലിക്കാത്തതിനെ തുടര്‍ന്ന് അധിക സമയ കളിയില്‍ ഏക പക്ഷീയമായ ഒരു ഗോളിനാണ് തിരുവനന്തപുരം ജില്ലാ ടീം വിജയകിരീടം നേടിയത്.
ലൂസേഴ്‌സ് ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പാലക്കാട് ജില്ലയെ പരാജയപ്പെടുത്തി പത്തനംതിട്ട വിജയികളായി. സമാപന സമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം ശശിധരന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. എം. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അഞ്ജു ബാലകൃഷ്ണന്‍, ടി.വി ബാലന്‍, പി.പി അശോകന്‍, പി.കെ അബ്ദുല്‍ ഖാദര്‍, പി.പി കുഞ്ഞിരാമന്‍ പ്രസംഗിച്ചു.
Post a Comment
0 Comments