കാഞ്ഞങ്ങാട് (www.evisionnews.co): നഗരത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ജോലിക്കിടയില്‍ ഷോക്കേറ്റ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സഹപ്രവര്‍ത്തകന്‍ ദാരുണമായി മരിച്ചു. തൃശൂര്‍ കൊടകര കോടാലി സ്വദേശി രാധാകൃഷ്ണ (60)നാണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.15മണിയോടെ കെ.എസ്.ടി.പി റോഡിന് എതിര്‍വശത്ത് നിര്‍മാണത്തിലിരിക്കുന്ന ബാഹുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്.
അലൂമിനിയം ഏണിയില്‍ നിന്ന് ഡ്രില്ലിംഗ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന തൃശൂര്‍ പുതുക്കാട് സ്വദേശി അനുപ് എന്ന മുരളി ഏണിയുടെ അരിക് കൊണ്ട് ഡ്രില്ലിംഗ് മെഷീന്റെ വയര്‍ മുറിഞ്ഞ് ഷോക്കേറ്റ് താഴെക്ക് തെറിച്ചുവീണു. അനൂപ് വീഴുന്നത് കണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ രാധാകൃഷ്ണന് ഏണി പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു.
രാധാകൃഷ്ണന്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഭാഗ്യംകൊണ്ടാണ് വന്‍ ദുരന്തം വഴിമാറിപ്പോയത്. തൃശൂര്‍ സ്വദേശിയായ കരാരുകാരന്‍ പ്രവീണിന്റെ കീഴില്‍ രാധാ കൃഷ്ണന് പുറമെ ലിപിന്‍, ഷാരുണ്‍, ടിന്‍സന്‍, ബിനോജ്, സുരേഷ്, അഭിലാഷ്, അനൂപ് എന്നിവരാണ് ജോലി ചെയ്തിരുന്നത്. മറ്റുള്ളവര്‍ മറ്റു നിലകളിലായിരുന്നു ജോലി ചെയ്തിരുന്നത്.

Post a Comment
0 Comments