ഉപ്പള (www.evisionnews.co): മതേതരത്വത്തിന്റെയും സ്‌നേഹത്തിന്റെയും മണ്ണായ മഞ്ചേശ്വരത്ത് മഹാത്മ ഗാന്ധിയുടെ മതേതരത്വം വിജയിക്കണമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യൂത്ത് ഫോര്‍ എം.സി പ്രമേയത്തില്‍ യു.ഡി.വൈ.എഫ് ഉപ്പളയില്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമദാനി.
പി.ബി അബ്ദുല്‍ റസാഖ് താഴെക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന നേതാവാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും മനംകവര്‍ന്ന പി.ബി അബ്ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി എം.സി ഖമറുദ്ദീനെ വിജയിപ്പിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.
മണ്ഡലം യു.ഡി.വൈ.എഫ് ചെയര്‍മാന്‍ യു.കെ സൈഫുല്ല തങ്ങള്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. വി.ടി.ബല്‍റാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, എം.എല്‍ എ മാരായ സി.മമ്മൂട്ടി, പി. അബ്ദുല്‍ ഹമീദ്, പാറക്കല്‍ അബ്ദുല്ല, പി. ഉബൈദുല്ല, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം. അബ്ബാസ്, കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍, ട്രഷറര്‍ യൂസഫ് ഉളുവാര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിത് മൗവ്വല്‍, ശ്രീജിത്ത് മാടക്കാല്‍, ലത്തീഫ് ഉപ്പള ഗേറ്റ്, ഗോള്‍ഡന്‍ റഹ്മാന്‍, അസീസ് കളത്തൂര്‍, അര്‍ഷാദ് വോര്‍ക്കാടി, ഷഫീഖ് റസാഖ്, റോബിന്‍ ഡിസൂസ പ്രസംഗിച്ചു.

Post a Comment
0 Comments