അജാനൂര്‍ (www.evisionnews.co): മാണിക്കോത്ത് ബി.ജെ.പി വിജയിച്ചില്ലെങ്കില്‍ മഞ്ചേശ്വരം മറ്റൊരു കാശ്മീരാകുമെന്ന ബി.ജെ.പി കര്‍ണ്ണാടക സംസ്ഥാന നേതാവിന്റെ പ്രസ്താവനക്കെതിരെ ജനം തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയ കാര്‍ഡിറക്കി മഞ്ചേശ്വരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംഘ് പരിവാറിന്റെ വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിരോധം ഉപതെരഞ്ഞെടുപ്പിലുണ്ടാകും. സാംസ്‌ക്കാരിക വൈവിധ്യങ്ങളുടെ നാടായ കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ഉയര്‍ത്തുന്ന ഏക സംസ്‌കാരത്തിന്റെ രാഷ്ട്രീയം ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സലീം ബാരിക്കാട് സ്വാഗതം പറഞ്ഞു. റിയാസ് മുക്കൂട്, അയൂബ് ഇഖ്ബാല്‍ നഗര്‍, ഉമ്മര്‍ ചിത്താരി, നദീര്‍ കൊത്തിക്കാല്‍, ഫൈസല്‍ ചിത്താരി, ഷൗക്കത്ത് അതിഞ്ഞാല്‍ സംസാരിച്ചു.

Post a Comment
0 Comments