
(www.evisionnews.co) മുഖ്യമന്ത്രി പിണറായി വിജയന്‍ പാഷാണം വര്‍ക്കിയുടെ റോളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് ചെല്ലുമ്പോള്‍ വിശ്വാസിയാകുന്ന മുഖ്യമന്ത്രി കോന്നിയിലും അരൂരിലും വട്ടിയൂര്‍ക്കാവിലും എത്തുമ്പോള്‍ നവോത്ഥാന നായകനാവുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.അരൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുഖ്യമന്ത്രിയാണ് വര്‍ഗ്ഗീയത പറയുന്നതെന്നും അല്ലാതെ താനല്ലെന്നും ചെന്നിത്തല പറയുന്നു.കപടവേഷങ്ങള്‍ അദ്ദേഹം മാറ്റണമെന്നും ജനങ്ങള്‍ ഇതെല്ലാം ബോധ്യമുള്ള കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
മഞ്ചേശ്വരത്ത് പറയുന്ന കാര്യം മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവില്‍ പറയുന്നില്ല. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ പറയാന്‍ മടിക്കുന്നതിന്റെ കാരണമെന്തെന്നും അദ്ദേഹം ആരാഞ്ഞു.യു.ഡി.എഫ് എല്ലാ വിശ്വാസി വിഭാഗങ്ങള്‍ക്കുമൊപ്പമാണ്. ഈ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ യു.ഡി.എഫ് തയാറല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Post a Comment
0 Comments