ദേശീയം (www.evisionnews.co): മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് എം.എല്‍.എക്കെതിരെ നോട്ടീസ് അയച്ച് ബി.ജെ.പി. രുദ്രാപൂര്‍ ബി.ജെ.പി എംഎല്‍എ രാജ്കുമാര്‍ തുക്രല്‍ ആണ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പരാമര്‍ശം നടത്തിയത്.
തനിക്കൊരു മുസ്ലിമിന്റെയും പിന്തുണ വേണ്ടെന്നും താനൊരു മുസ്ലിം പള്ളിയുടെ മുമ്പിലും തലക്കുനിക്കില്ലെന്നും എം.എല്‍.എ പറഞ്ഞിരുന്നു. മുസ്ലിംകള്‍ രാജ്യത്തോട് വിശ്വസ്തത കാണിക്കാത്തവരുമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. റോസാ ഇഫ്താറില്‍ മുസ്ലിം സ്ത്രീകള്‍ വെള്ളത്തില്‍ തുപ്പാറുണ്ട്. ആ വെള്ളം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഹിന്ദുക്കള്‍ക്ക് നല്‍കും. അതിനാല്‍, ഒരിക്കലും മുസ്ലിം ഭവനത്തില്‍ പോകില്ലെന്ന് എം.എല്‍.എ പറഞ്ഞു. എം.എല്‍.എ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്നും അതുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും ബിജെപി നേതാവ് അജയ് ഭട്ട് പറഞ്ഞു.
Post a Comment
0 Comments