കേരളം (www.evisionnews.co): ബീഫ് കറി വിറ്റതിന് തട്ടുകട ഉടമയ്ക്കും തൊഴിലാളിക്കും നേരെ ആര്‍.എസ്.എസ് ആക്രമം. മൂവാറ്റുപുഴയിലാണ് സംഭവം. പരിക്കേറ്റ തൊഴിലാളി സോനു ടോമിയെ (19) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടമ രാജുവിനും പരിക്കേറ്റു. വാഴക്കുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന അരുണ്‍ ശ്രീധരനാണ് അക്രമം നടത്തിയത്. അയാള്‍ക്കെതിരെ വാഴക്കുളം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ വാഴക്കുളം കല്ലൂര്‍ക്കാട് കവലയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ അരുണിന് കപ്പയും ബീഫും നല്‍കിയപ്പോഴായിരുന്നു ആക്രമം. ബീഫ് വില്‍ക്കരുതെന്ന് പറഞ്ഞ് സോനുവിന്റെ തലയ്ക്ക് പാത്രംകൊണ്ട് അടിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ കടയുടമ രാജുവിനും മര്‍ദനമേറ്റു.
ബീഫ് കറി വിറ്റതിന് തട്ടുകട ഉടമയ്ക്കും തൊഴിലാളിക്കും നേരെ ആര്‍.എസ്.എസ് ആക്രമം
20:28:00
0
കേരളം (www.evisionnews.co): ബീഫ് കറി വിറ്റതിന് തട്ടുകട ഉടമയ്ക്കും തൊഴിലാളിക്കും നേരെ ആര്‍.എസ്.എസ് ആക്രമം. മൂവാറ്റുപുഴയിലാണ് സംഭവം. പരിക്കേറ്റ തൊഴിലാളി സോനു ടോമിയെ (19) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടമ രാജുവിനും പരിക്കേറ്റു. വാഴക്കുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന അരുണ്‍ ശ്രീധരനാണ് അക്രമം നടത്തിയത്. അയാള്‍ക്കെതിരെ വാഴക്കുളം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ വാഴക്കുളം കല്ലൂര്‍ക്കാട് കവലയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ അരുണിന് കപ്പയും ബീഫും നല്‍കിയപ്പോഴായിരുന്നു ആക്രമം. ബീഫ് വില്‍ക്കരുതെന്ന് പറഞ്ഞ് സോനുവിന്റെ തലയ്ക്ക് പാത്രംകൊണ്ട് അടിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ കടയുടമ രാജുവിനും മര്‍ദനമേറ്റു.

Post a Comment
0 Comments