കാസര്‍കോട് (www.evisionnews.co): ഭാര്യയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് കണ്ണൂര്‍ ആലക്കോട്ടെ സെല്‍ജോ (30)യെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് അറസ്റ്റു ചെയ്തത്. കാമുകിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ പ്രമീള (30) തടസം നിന്നതാണ് കൊലക്ക് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തില്‍ കാമുകിയെ പ്രതിചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം പ്രമീളയുടെ മൃതദേഹം ചട്ടഞ്ചാല്‍ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയിലേക്ക് തള്ളിയെന്നാണ് സെല്‍ജോ മൊഴി നല്‍കിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇടുക്കി സ്വദേശിനിയായ കാമുകി ഇടയ്ക്കിടെ കാസര്‍കോട്ടെത്തി സെല്‍ജോയ്ക്കൊപ്പം താമസിച്ചിരുന്നു. ഇവരുടെ വഴിവിട്ട ബന്ധം പ്രമീള എതിര്‍ത്തതാണ് ഇവരെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
അതേസമയം മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. വെള്ളം കലങ്ങിയതിനാല്‍ മുങ്ങല്‍ വിദഗ്ദര്‍ക്ക് തിരച്ചില്‍ തുടരാന്‍ കഴിയാത്തതിനാല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നതായും ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് ഡിവൈഎസ്പി പിപി സദാനന്ദന്‍, സിഐമാരായ വിവി മനോജ്, അബ്ദുര്‍ റഹീം, എസ്‌ഐ സന്തോഷ്, എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Post a Comment
0 Comments