തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് ട്രഷറിയില്‍ നിന്ന് മാറാനുള്ള തുകയില്‍ നിയന്ത്രണം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു ബില്ലില്‍ പത്ത് ലക്ഷം രൂപ മാത്രമെ കൈമാറാന്‍ കഴിയൂ. ഓണത്തിന് തൊട്ട് മുന്നോടിയായി ട്രഷറിയില്‍ നിന്നും മാറാനുള്ള തുകയുടെ പരിധി ഒരു കോടിയായി ഉയര്‍ത്തിയിരുന്നു. ഓണത്തിന് ശേഷം ഇത് 50 ലക്ഷം രൂപയാക്കി.
വെള്ളിയാഴ്ച മുതലാണ് പത്തു ലക്ഷം എന്ന പരിധി ഏര്‍പ്പെടുത്തിയത്. അതില്‍ കൂടുതലുള്ള ചെക്കുകള്‍ കൈമാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. ഓണക്കാലത്ത് കരാറുകാരുടെ ബില്ലുകള്‍ മാറിയതുള്‍പ്പെടെ വന്‍തോതില്‍ പണം ചെലവിടേണ്ടി വന്നതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷം പൊതുവിപണിയില്‍ നിന്നും എടുക്കാവുന്ന വായ്പയില്‍ കേന്ദ്രം ആറായിരം കോടിയുടെ കുറവ് വരുത്തുകയാണെങ്കില്‍ പ്രതിസന്ധി ഇനിയും കടുക്കും.
Post a Comment
0 Comments