Type Here to Get Search Results !

Bottom Ad

ഓര്‍മയായിട്ട് ഒരാണ്ട്: 'റദ്ദുച്ച' അനുസ്മരണം 20ന് നായന്മാര്‍മൂല ഹില്‍ട്ടോപ് അറീനയില്‍


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മുന്‍ എം.എല്‍.എയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന പി.ബി അബ്ദുല്‍ റസാഖ് (റദ്ദുച്ച) വിടപറഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഓര്‍മകളുടെ ഒരാണ്ടില്‍ നായന്മാര്‍മൂല ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം പി.ബി അബ്ദുല്‍ റസാഖ് ഓര്‍മ്മയായി ഒരുവര്‍ഷം പിന്നിടുന്ന ഒക്ടോബര്‍ 20ന് വൈകിട്ട് മൂന്നു മണിക്ക് നായന്മാര്‍മൂല ഹില്‍ടോപ്പ് അറീനയില്‍ നടക്കും. പരിപാടിയില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ധീന്‍, പി. ഉബൈദുല്ല എം.എല്‍.എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി തുടങ്ങിയവര്‍ സംബന്ധിക്കും. പ്രശസ്ത വാഗ്മിയും ഗായകനുമായ നവാസ് പാലേരി മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളിലേയും മറ്റു ഇതരകക്ഷികളിലേയും നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad