മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ മേഖലാ മുസ്ലിം ലീഗ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മിച്ച മൂന്നു ബൈത്തുറഹ്മകളുടെ സമര്‍പ്പണ സമ്മേളനം ഒക്ടോബര്‍ 13ന് നടക്കും. ചെയര്‍മാന്‍ ബി.എം.എ കാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കും. നേതാക്കളെ ആദരിക്കല്‍, സമ്മേളനം, പ്രകടനം, കലാ സാംസ്‌ക്കാരിക പരിപാടി, ജീവകാരുണ്യ പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും.
കണ്‍വീനര്‍ സിദ്ദീഖ് ബേക്കല്‍ കാര്യ വിശദീകരണം നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, മാഹിന്‍ കുന്നില്‍, സീതു കസബ്, കെ.എച്ച് ഇഖ്ബാല്‍ ഹാജി, പി.എം കബീര്‍ ഹാജി, മൊയ്തീന്‍ കല്ലങ്കൈ, അംസു മേനത്ത്, ഇര്‍ഫാന്‍ കുന്നില്‍, കെ.ബി ഷരീഫ്, റിസ്‌വാന്‍, ആരിഫ് എടച്ചേരി, ബാപ്പു ഹനീഫ്, കെ.ബി അബ്ദുല്ലക്കുഞ്ഞി, മഷൂദ്, ബി.ഐ സിദ്ധീഖ്, ഉനൈസ് ഷേക്ക്, കൊക്കടം ഹുസൈന്‍, ഇര്‍ഷാദ് വലിയവളപ്പ്, റാസിഖ്, ആബിദ് നുനു, ജിഷാദ്, അസീര്‍ മടം, സമീര്‍, നൗഷാദ്, മഹ്്മൂദ്, കബീര്‍ കായിക്കോട്ട്, ഇന്‍ഷാന്‍, മുത്തലിബ്, ഇ.കെ മുസ്തഫ, ഇ.കെ സിദ്ധീഖ്, സി.എം ഇസ്മായില്‍, പി.എ റാഷിദ് സംബന്ധിച്ചു. സമ്മേളനത്തില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ മേഖലാ ബൈത്തുറഹ്മ കമ്മിറ്റിക്ക് കീഴിലാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കാരുണ്യ ഭവനങ്ങളൊരുക്കിയത്. സഹോദരങ്ങളായ പി.എം ഗഫൂര്‍ ഹാജിയും കബീര്‍ ഹാജി ബോംബെ ഗാര്‍മെന്റ്‌സുമാണ് ഇതിനു വേണ്ടി സൗജന്യമായി ഭൂമി നല്‍കിയത്.

Post a Comment
0 Comments