കുമ്പള (www.evisionnews.co); ലോറിയില്‍ അരിക്കും മുളകിനും ഇടയില്‍ ഒളിപ്പിച്ചുകടത്തിയ ആറു ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കുമ്പളയില്‍ വെച്ച് ജി എസ് ടി ഡിപ്പാര്‍ട്‌മെന്റ് ഇന്റലിജന്‍സ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പാന്‍മസാലകള്‍ പിടികൂടാനായത്. മംഗളൂരുവിലെ ബന്ധറില്‍ നിന്നും കണ്ണൂരിലേക്ക് അരി, മുളക് തുടങ്ങിയ സാധനങ്ങള്‍ കയറ്റി പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്.
122 കിലോയുടെ അഞ്ച് ചാക്ക് ഹാന്‍സ്, 78കിലോ ബാവല, 42കിലോ കൂള്‍ ലിപ്‌സ് എന്നീ നിരോധിത ഉത്പന്നങ്ങളാണ് പിടികൂടിയത്. ഇന്റലിജന്‍സ് അസി. കമ്മീഷണര്‍ എ.വി പ്രഭാകരന്‍, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ മധു കരിമ്പില്‍, ബി. മൈല നായിക്, സി.വി സുരേന്ദ്രന്‍, വി.എന്‍ ജോഷി ഇ.ബിജു, പി.സി ദിവാകരന്‍, മധുസൂധനന്‍, വത്സരാജ്, അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമ നടപടികള്‍ക്കായി കുമ്പള എക്സൈസിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Post a Comment
0 Comments