ഹൈദരാബാദ്: രാജ്യത്ത് ഭരണഘടനാ ലംഘനം നടക്കുകയാണന്നും അതിന്റെ പ്രധാന ഉദാഹരണമാണ് കശ്മീരിലെയും അസാമിലെയും ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ: ഖാദര്‍ മൊയ്തീന്‍. മുസ്ലി ലീഗ് തൊഴിലാളി സംഘടനയായ എസ്.ടി.യു ദേശിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പദ് വ്യവസ്ഥയില്‍ രാജ്യം തകര്‍ന്ന് കൊണ്ടിരിക്കുകയാണ് മുത്വാലാഖ് വിഷയം സ്ത്രീ വിരുദ്ധമാണന്നും മുസ്ലിം ലീഗിലെ യുവതി സംഘടനകള്‍ പ്രതിഷേധവുമായി വന്നിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഭരണഘടന ലംഘനക്കതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുസ്ലിം ലീഗ് മുന്നോട്ടു പോവുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മുത്വലാഖ് വിശയത്തില്‍ സമസ്തയും മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡും ശക്തമായ ഭാഷയിലാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂന പക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്, ഇതിനതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തുമെന്ന് അദ്ധേഹം പറഞ്ഞു, എസ്.ടി.യു ദേശീയ സെക്രട്ടറി അഡ്വ. റഹ്്മത്തുല്ല, അഹമ്മദ് കുട്ടി ഉണ്ണികുളം, തെലുങ്കാന മുസ്ലിം ലീഗ് പ്രസിഡന്റ് ഇംതിയാസ് ഖാന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനിയ്യ്, തെലുങ്കാന എ.ഐ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹസീബ് ഹുദവി, ഹൈദരാബാദ് കെ.എം.സി.സി കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, മുസ്ലിഹ്, ഹബീബ് കോളിയടുക്കം സംബന്ധിച്ചു.

Post a Comment
0 Comments