കാസര്‍കോട് (www.evisionnews.co): ലക്കി സ്റ്റാര്‍ കീഴൂര്‍ സെന്‍ട്രല്‍ കമ്മിറ്റി മാസ് ആന്റ് സണ്‍സ്, ചങ്ക് വാട്‌സ് അപ്പ് ഗ്രൂപ്പിന്റെയും മെമ്പര്‍മാരുടെയും സഹകരണത്തോടെ നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിക്ക് വിവാഹ സഹായമായി മൂന്നു പവന്‍ സ്വര്‍ണം നല്‍കി. പൗരപ്രമുഖന്‍ സിറാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കീഴൂര്‍ ജമാഅത്ത് വൈസ് പ്രസിഡന്റ് റസാഖ് കല്ലട്ര, ഒഫെന്‍സ് കീഴൂര്‍ സെക്രട്ടറി ജലീല്‍ സംസാരിച്ചു.
ക്ലബ് വൈസ് പ്രസിഡന്റ് ഉബൈദ് നാലപ്പാട് അധ്യക്ഷത വഹിച്ചു. സിറാര്‍ ഹാജി അബ്ദുല്ലക്കുഞ്ഞി ഹാജിക്ക് സ്വര്‍ണം കൈമാറി. ചടങ്ങില്‍ കീഴൂര്‍ ജമാഅത്ത് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി ഹാജി, ഓഫന്‍സ് കീഴൂര്‍ പ്രസിഡന്റ് നാസര്‍, അബ്ബാസ് കല്ലട്ര, ക്ലബ് ജോ. സെക്രട്ടറി സാജന്‍, കമ്മിറ്റി മെമ്പര്‍മാരായ ഖലീല്‍, അഹമ്മദ്, അബ്ദുല്‍ ഖാദര്‍, മുക്താര്‍, ക്ലബ് മെമ്പര്‍മാരും പങ്കടുത്തു.
Post a Comment
0 Comments