തിരുവനന്തപുരം (www.evisionnews.co): വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിയില്‍ തര്‍ക്കം ഉടലെടുത്തതായി റിപ്പോര്‍ട്ട്. പ്രതിസന്ധി പരിഹരിക്കുന്നത് വരെ കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കി.
കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. താന്‍ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ഒ. രാജഗോപാലാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മത്സരിക്കാന്‍ കുമ്മനം സമ്മതിച്ചതായും രാജഗോപാല്‍ അറിയിച്ചിരുന്നു.

Post a Comment
0 Comments