ആലപ്പുഴ (www.evisionnews.co): അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് സമുദായ നേതാക്കളല്ല എന്ന് ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി.
പറഞ്ഞത് ശരിയാണെന്നും എന്നാല്‍ ചിലര്‍ പറയുന്നത് കേട്ടു ഷാനിമോളെ നിശ്ചയിച്ചത് കാന്തപുരമാണെന്ന്. അപ്പോള്‍ ഷാനി മോള്‍ പറഞ്ഞതില്‍ എത്ര ശരിയുണ്ടെന്ന് എനിക്ക് അറിയില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ശരിയാണോ തെറ്റാണോ എന്ന് അറിയില്ലെന്നും കൈയ്യടിക്ക് വേണ്ടി പലരും പലതും പറയുമ്പോഴും അതിന് പുറകില്‍ പലതും കാണും. എല്ലാരും നിക്കട്ടെ എന്നിട്ട് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Post a Comment
0 Comments