കാസര്‍കോട് (www.evisionnews.co): അമിതമായി മൊബൈല്‍ ഉപയോഗിച്ചതിന് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി എലിവിഷം കഴിച്ച് മരിച്ചു. ബെല്‍ത്തങ്ങടിയില്‍ താമസക്കാരായ പാല്‍പ്പാണ്ടി- സെല്‍വി ദമ്പതികളുടെ മകന്‍ നാഗരാജ് (18)ആണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.
മൂന്നുദിവസം മുമ്പാണ് നാഗരാജ് എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം നാടായ മധുരയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വഴിമധ്യേ അവശനിലയിലാകുകയും കാസര്‍കോട്ട് എത്തിയപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Post a Comment
0 Comments