ഹൊസങ്കടി (www.evisionnews.co): കണചൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ നട്ടേകാല്‍ മംഗ്ലൂരിന്റെയും വിഷന്‍ കെയര്‍ ഓപ്ടിക്കല്‍സ് ഹൊസങ്കടിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിരരോഗ നിര്‍ണയ ക്യാമ്പും കാഴ്ച പരിശോധനാ ക്യാമ്പും ഒക്ടോബര്‍ രണ്ടിന് രാവിലെ 9.00 മണി മുതല്‍ ഹൊസങ്കടി മെഗാ ടവറിലുള്ള വിഷന്‍ കെയര്‍ ഓപ്ടിക്കല്‍സില്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ തിമിര ശാസ്ത്രക്രിയ, കണ്ണട ആവശ്യമുള്ള ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതേക ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും.
ക്യാമ്പില്‍ മംഗലാപുരത്തെ പ്രശസ്ത നേത്ര രോഗ വിദഗ്ദന്‍ ഡോ. ബദരീനാഥ് തല്‍വാര്‍ സംബന്ധിക്കും. ഒപ്റ്റോമെട്രിസ്റ്റ് സുമയ്യ കെ.എസ്, മരിയ ഫ്രാന്‍സിസ്, അരുണ്‍ കുമാര്‍ കെ.എസ്, ജുനൈദ് സി.ടി എന്നിവരും രോഗികളെ പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 8881555222 , 8881000222 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Post a Comment
0 Comments