കാസര്‍കോട് (www.evisionnews.co): നെല്ലിക്കട്ടയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. ജനവാസ മേഖലകളായ ബിലാല്‍ നഗര്‍, ശക്തി നഗര്‍ മേഖലകളിലാണ് പുലിയെ കണ്ടതായി വാര്‍ത്തപരന്നത്. ചെങ്കല്‍ വെട്ടിയടുത്ത വന്‍ ക്വാറികളും മരങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന വന്‍കാടുകളുമുള്ള ഈപ്രദേശത്ത് വന്യമൃഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കെ ഇത്തരം അഭ്യൂഹങ്ങള്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത നിലയില്‍ ഭീതിയിലാഴ്ത്തിയിരിക്കുന്നു.
ജനവാസ മേഖല ആയതിനാല്‍ ഇവിടേക്ക് രാപ്പകല്‍ ഇല്ലാതെ കാല്‍നടയാത്ര ചെയ്യുന്നവരും സ്‌കൂളിലേക്കും തിരിച്ചുംപോകുന്ന കുട്ടികളും ഈ ഭാഗങ്ങളില്‍ ഒഴിവു സമയങ്ങളില്‍ കളിക്കുന്നവരും ഭയപ്പാടിലാണ്. കഴിഞ്ഞ ദിവസം മാന്യ കല്ലകട്ടയിലും പുലിക്കുട്ടിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു.

Post a Comment
0 Comments