
ചെങ്കള (www.evisionnews.co): എം.എസ്.എഫ് എരിയപ്പാടി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.ബി അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ട്രോഫിക്കുള്ള ഫുട്‌ബോള്‍ പ്രിമിയര്‍ ലീഗ് സെപ്തംബര്‍ 29ന് വൈകിട്ട് 7മണിക്ക് നായന്മാര്‍മൂല ഹില്‍ടോപ് അറീന ഗ്രൗണ്ടില്‍ നടക്കും. അഞ്ചു മണിക്ക് എരിയപ്പാടി വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കാസി പതാക ഉയര്‍ത്തും. ബൈക്ക് റാലി ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തായല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments