ചട്ടഞ്ചാല്‍ (www.evisionnews.co): ചരിത്രത്തോടുള്ള നിരന്തര സംവാദങ്ങളാണ് അറബിക് ഭാഷയെ ഇന്നും സജീവമാക്കി നിര്‍ത്തുന്നതെന്നും മറ്റു ഭാഷകളെ പോലെ തന്നെ അറബിക് സാഹിത്യത്തിലും അവഗാഹം നേടിയെടുക്കാന്‍ നാം മുന്നോട്ടു വരേണ്ടതുണ്ടെന്നും കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി നൗഫല്‍
ഹുദവി ചൗക്കാട് അഭിപ്രായപ്പെട്ടു. ചട്ടഞ്ചാല്‍ എം.ഐ.സി ഹയര്‍സെക്കന്ററി സ്‌കൂളില്‍ അറബിക് സാഹിത്യ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹിമാന്‍ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍, സുബൈര്‍ വാഫി, മുഹമ്മദ് കുഞ്ഞി ചെറുവത്തൂര്‍ പ്രസംഗിച്ചു.

Post a Comment
0 Comments