Type Here to Get Search Results !

Bottom Ad

സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ പരിഗണിക്കുന്ന പാതകളില്‍ ഇടംപിടിച്ച് കേരളവും



ദില്ലി (www.evisionnews.co) സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പരിഗണിക്കുന്ന പാതകളില്‍ ഇടംപിടിച്ച് കേരളവും. തിരുവനന്തപുരം – എറണാകുളം റൂട്ടാണ് റെയില്‍വേയുടെ സാധ്യതാപട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ നാലിനാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രയിന് ഓടിതുടങ്ങുക.

ആദ്യഘട്ടത്തില്‍ ദില്ലി-ലഖ്‌നൗ, മുംബൈ-അഹമ്മദാബാദ് എന്നിങ്ങനെ രണ്ട് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ ദില്ലി-ലഖ്‌നൗ പാതയിലാണ് രാജ്യത്തെ സ്വകാര്യ ട്രെയിന്‍ ആദ്യമായി ഓടിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് ഈ പാതയിലെ ഫ്ളാഗ് ഓഫ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക

ഇതിനൊപ്പം രാജ്യത്ത് മറ്റ് 24 പാതകള്‍ കൂടി റെയില്‍വേ പരിഗണിക്കുന്നുണ്ട്. ഇതിലാണ് കേരളവും ഇടംപിടച്ചത്. മുംബൈ-പുണെ, മുംബൈ-ഔറംഗാബാദ്, മുംബൈ-മഡ്ഗാവ്, ദില്ലി-ചാണ്ഡീഗഢ്/അമൃത്സര്‍, ദില്ലി-ജയ്പുര്‍/അജ്മീര്‍, ഹൗറ-പുരി, ഹൗറ-ടാറ്റാ, ഹൗറ-പട്ന, സെക്കന്തരാബാദ്-വിജയവാഡ, ചെന്നൈ-ബെംഗളൂരു, ചെന്നൈ-കോയമ്പത്തൂര്‍,ചെന്നൈ-മധുര, എന്നിവയാണ് പരിഗണനയിലുള്ള മറ്റ് റൂട്ടുകള്‍. ഡല്‍ഹി-ജമ്മു/കത്ര, ദില്ലി-ഹൗറ, സെക്കന്തരാബാദ്-വിജയവാഡ, ചെന്നൈ-ബെംഗളൂരു, ചെന്നൈ-കോയമ്പത്തൂര്‍, ചെന്നൈ-മധുര, എന്നിവയാണ് പരിഗണനയിലുള്ള റൂട്ടുകള്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad