Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം

കാസര്‍കോട് (www.evisionnews.co): സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 14സ്‌കൂളുകളില്‍ എം.എസ്.എഫ് സഖ്യം മികച്ച വിജയം നേടി. എസ്.എഫ്.ഐ കുത്തകയാക്കിയിരുന്ന സ്‌കൂളുകളും എം.എസ്.എഫിന് ലഭിച്ചു. പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, പിലിക്കോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എം വി ആര്‍ എച്ച് എസ് പടന്ന, ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരപ്പ എന്നിവടങ്ങളിലാണ് വിജയം

എസ്.എഫ്.ഐയുടെ നിലപാടിനുള്ള തിരിച്ചടിയാണ് ഇന്നലെ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ എം.എസ്.എഫിന്റെ വന്‍മുന്നേറ്റമെന്ന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അഭിപ്രായപ്പെട്ടു. ഈ മുന്നേറ്റം എംഎസ്എഫിന്റെ വിദ്യാര്‍ത്ഥിത്വ നിലപാടിനുള്ള അംഗീകാരമാന്നെന്നും തലതിരിഞ്ഞ നയത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയ സര്‍ക്കാറിറെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരവും അക്രമവും നടത്തി വിദ്യഭ്യാസ സ്ഥാപനങ്ങളെ കലുശിതമാക്കുന്ന എസ്എഫ്‌ഐക്കും ഒരേ ബെഞ്ചിലെ സഹപാഠിക്കള്‍ക്കിടയില്‍ ജാതിമതത്തിന്റെ അതിര്‍വരമ്പിട്ട എബിവിപിക്കുമുള്ള ഇളംമനസുകളുടെ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്നും നേതാക്കള്‍ കൂട്ടി ച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad