
കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകാതെ എന്‍.ഡി.എ. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ ഒരുമുഴം മുമ്പെ എറിഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ബി.ജെ.പിയ്ക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല.
നേരത്തെ മത്സരിച്ചിരുന്ന കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ഇനി ജനവിധി തേടില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്. അദ്ദേഹം മഞ്ചേശ്വരത്തേക്കില്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, രവീശതന്ത്രി എന്നിവരുടെ പേരുകള്‍ നേരത്തെ പരിഗണനയിലുണ്ടായിരുന്നു. സുബ്ബയ്യ റൈയെ ബിജെപി പാളയത്തിലെത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം മുസ്ലിം ലീഗിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനാണ് യു.ഡി.എഫിനായി മത്സരിക്കുന്നത്. മുന്‍ എം.എല്‍.എയായ സി.എച്ച് കുഞ്ഞമ്പുവിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്.
Post a Comment
0 Comments