നെല്ലിക്കട്ട (www.evisionnews.co): പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി. സ്‌പോര്‍ട്‌സ് മീറ്റ് വിദ്യാനഗര്‍ എസ്.ഐ വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മീറ്റിനോട് അനുബന്ധിച്ച നടന്ന മാര്‍ച്ച് പാസ്റ്റിന് അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ പി.ബി ഷഫീഖ് റസാഖ് പതാക ഉയര്‍ത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ബി.കെ മുഹമ്മദ് കുഞ്ഞി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എം.എ മക്കാര്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് നസീമ അഷ്റഫ്, പി.ബി അബ്ദുല്‍ റഹ്്മാന്‍ ഹാജി, സ്‌കൂള്‍ ഹൗസ് കോര്‍ഡിനേറ്റര്‍ രമ ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Post a Comment
0 Comments