Type Here to Get Search Results !

Bottom Ad

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ അമ്മയ്ക്കും മകനുമെതിരെ കേസ്

കാസര്‍കോട് (www.evisionnews.co): പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത മൂന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അമ്മയ്ക്കും മകനുമെതി രെ ഹോസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. പാലക്കാട് ജില്ലയിലെ തിരുനിലായി കുവോം കുന്നേല്‍ ജോസഫിന്റെ ഭാര്യ ശോഭന, മകന്‍ ഷാ രോണ്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശ്രീചിത്രയില്‍ രാഘവന്റെ മകന്‍ കെ. ശ്രീനാഥിന്റെ പരാതിയിലാണ് കേസ്. 

2018 ആഗസ്ത് എട്ടുമുതല്‍ 2019 ജുലൈ ഒന്നു വരെ വിവിധ ഘട്ടങ്ങളിലായി ശ്രീനാഥും സുഹൃത്തുകളായ രജ്ഞിത്ത്, യദു കൃഷ്ണന്‍, അജിത്ത്, മനീഷ് എന്നിവര്‍ ഷാരോണിന്റെ ഇസാഫ് പാലക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്. ശ്രീനാഥിന്റെ സുഹൃത്ത് അക്ഷയ് മുഖേനെയാണ് ഷാ രോണിനെ ഇവര്‍ പരിചയപ്പെട്ടത്. ഇവര്‍ക്ക് വിദേശത്ത് പോകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ പ്പോള്‍ പോളണ്ടി ലേക്ക് വിസയു ണ്ടെന്ന് പറഞ്ഞ് ആദ്യം 45000രൂപ വാങ്ങി. പിന്നീട് പല തവണകളിലായാണ് ബാക്കി പണം കൈപറ്റിയത്. ഇതുസംബന്ധിച്ച് പൊലിസ് അന്വേഷണം തുടങ്ങി. 



Post a Comment

0 Comments

Top Post Ad

Below Post Ad