പയ്യന്നൂര്‍ (www.evisionnews.co): കാഞ്ഞങ്ങാട് മാവുങ്കാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണി ചെയിന്‍ ബിസിനസ് നടത്തുന്ന സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തി. ചൊവ്വാഴ്ചയാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്യുലയണ്‍സ് എന്ന പേരിലുള്ള മണി ചെയിന്‍ സ്ഥാപനത്തിലാണ് പയ്യന്നൂര്‍ പൊലിസ് റെയിഡ് നടത്തിയത്. രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post a Comment
0 Comments