Type Here to Get Search Results !

Bottom Ad

അലിഗഢില്‍ ട്രെയിനില്‍ യാത്ര ചെയ്ത മുസ്ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം

ന്യൂഡല്‍ഹി (www.evisionnews.co): അലിഗഢ് റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണം. കന്നൗജില്‍ നിന്ന് യാത്രചെയ്ത നാലുപേരടങ്ങുന്ന കുടുംബത്തെയാണ് പതിനഞ്ചോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. എന്താണ് ആക്രമണത്തിനു കാരണമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം അവര്‍ മുസ്ലിംകളായതിനാലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സംഭവത്തിനു ദൃക്സാക്ഷിയായ ഫര്‍ഹാന്‍ സുബേരി എന്നയാള്‍ പറഞ്ഞത്.

കാവിവസ്ത്രം ധരിച്ചവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടാണ് ആക്രമിച്ചതെന്ന് ഫര്‍ഹാന്‍ പറഞ്ഞു. രണ്ട് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് യാത്ര ചെയ്തത്. അലിഗഢിലെ ആശുപത്രിയിലേക്കാണ് ഇവര്‍ യാത്രചെയ്തത്. ആക്രമിക്കപ്പെട്ട ശേഷം അവരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. ഒരാള്‍ക്ക് തലയില്‍ പരിക്കേറ്റിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad