ദേശീയം (www.evisionnews.co): തലയ്ക്ക് പാകമായ ഹെല്‍മറ്റ് കിട്ടാനില്ലെന്ന പരാതിയുമായുമായി അഹമ്മദാബാദ് സ്വദേശി. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. ബൊഡേലി ടൗണില്‍ പഴക്കട നടത്തുന്ന സാക്കിര്‍ മേമനാണ് ഹെല്‍മറ്റ് കിട്ടാനില്ലെന്ന് കാട്ടി പോലീസിന് സമീപിച്ചത്. ഇതോടെ പോലീസും വെട്ടിലായി.
''ഞാന്‍ നിയമത്തെ മാനിക്കുന്നു, ഹെല്‍മെറ്റ് ധരിച്ച് നിയമം പാലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹെല്‍മെറ്റ് വില്‍ക്കുന്ന എല്ലാ കടകളിലും ഞാന്‍ പോയി, പക്ഷേ എന്റെ തലയ്ക്ക് യോജിക്കുന്ന ഹെല്‍മെറ്റ് കണ്ടെത്താന്‍ കഴിഞ്ഞില്ല.വണ്ടിയുടെ എല്ലാ രേഖകളും എന്റെ പക്കലുണ്ട്. എന്നാല്‍ ഹെല്‍മെറ്റിനെ സംബന്ധിച്ചിടത്തോളം ഞാന്‍ നിസ്സഹായനാണ്'' സാക്കിര്‍ പറഞ്ഞു. തലയുടെ വലുപ്പം കാരണം മോട്ടോര്‍ ബൈക്കില്‍ പോകുമ്പോഴെല്ലാം പിഴ കൊടുക്കേണ്ട ഗതികേടിലാണെന്നും സാക്കിര്‍ പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമണ്, അയാളുടെ അവസ്ഥ മനസിലാക്കിയതുകൊണ്ട് തന്നെ പിഴ ഇടാക്കിയിട്ടില്ല. അയാള്‍ നിയമം അനുസരിക്കുന്ന വ്യക്തിയാണ്. വാഹനവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ രേഖകളും അയാളുടെ പക്കലുണ്ടായിരുന്നു ബൊദേലി ജില്ലാ ട്രാഫിക് ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

Post a Comment
0 Comments