Type Here to Get Search Results !

Bottom Ad

ചെര്‍ക്കളത്തിന്റെയും പി.ബി അബ്ദുല്‍ റസാഖിന്റെയും പിന്‍ഗാമിയാവാന്‍ എം.സി ഖമറുദ്ദീന്‍


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ എം.സി ഖമറുദ്ദീനെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ അന്തരിച്ച പി.ബി അബ്ദുല്‍ റസാഖിന് രണ്ടാമൂഴം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം പാണക്കാട്ട് നടന്ന ചര്‍ച്ചയില്‍ എം.സി ഖമറുദ്ദീനായിരുന്നു മുന്‍ഗണന ഉണ്ടായിരുന്നു. ലീഗ് സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും നിര്‍ദേശവും എം.സി ഖമറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തന്നെയായിരുന്നു. പ്രാദേശിക പരിഗണന നല്‍കുന്നുവെങ്കില്‍ എം. അബ്ബാസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മണ്ഡലം നേതാക്കള്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അതേസമയം എ.കെ.എം അറഷ്‌റഫിന്റെ പേര് ലീഗ് മണ്ഡലം കമ്മിറ്റിയോ യൂത്ത് ലീഗ് കമ്മിറ്റിയോ മുന്നോട്ടുവെച്ചിരുന്നില്ലെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പാണക്കാട്ട് നടന്ന ചര്‍ച്ചയില്‍ എം.സി ഖമറുദ്ദീനായിരുന്നു മുന്‍ഗണന ഉണ്ടായിരുന്നു. മണ്ഡലം (www.evisionnews.co)കമ്മിറ്റിയുടെ നിര്‍ദേശവും എം.സി ഖമറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തന്നെയായിരുന്നു. പ്രാദേശിക പരിഗണന നല്‍കുന്നുവെങ്കില്‍ എം. അബ്ബാസിന്റെ പേരും മണ്ഡലം നേതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ മുമ്പ് തന്നെ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉശിരന്‍ വിജയം കൊയ്ത യു.ഡി.എഫ് വലിയ ആവേശത്തിലാണ്. 2016ലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് കോടതി കയറിയ മഞ്ചേശ്വരം കേസില്‍ നിന്ന് കെ. സുരേന്ദ്രന്‍ (www.evisionnews.co)പിന്‍വാങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് തയാറാവുന്നത്. ഇതോടെ ഒരുമാസത്തിനുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നണികള്‍ സജീവമാക്കി കഴിഞ്ഞു. 

അടുത്തമാസം 21നാണ് വോട്ടെടുപ്പ്. ഈമാസം 23മുതല്‍ നാമനിര്‍ദേശ പട്ടിക സ്വീകരിച്ചു തുടങ്ങി. അടുത്ത ദിവസം തന്നെ എം.സി ഖമറുദ്ദീന്‍ നാമനിര്‍ദേശം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. പരേതരായ ചെര്‍ക്കളം അബ്ദുള്ളയും പി.ബി അബ്ദുല്‍ റസാഖും അങ്കംപയറ്റിയ മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്നതായും നല്ല വിജയം കാഴ്ചവെക്കാനാവുമെന്ന വിശ്വാസമുണ്ടെന്നും എം.സി ഖമറുദ്ദീന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad