കാസര്‍കോട് (www.evisionnews.co): യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ എം.സി ഖമറുദ്ദീനെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏകദേശ ധാരണയായതായി സൂചന. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പാണക്കാട് ജില്ലയിലെ പ്രമുഖരുമായുള്ള ചര്‍ച്ച നടത്തിയിരുന്നു. അന്തിമ തീരുമാനമുണ്ടായാല്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ തവണ അന്തരിച്ച പി.ബി അബ്ദുല്‍ റസാഖിന് രണ്ടാംമൂഴം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. യൂത്ത് ലീഗ് നേതാവ് എകെഎം അഷ്‌റഫ്, സിടി അഹമ്മദലി, എജിസി ബഷീര്‍ എന്നിവര്‍ സാധ്യത പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

Post a Comment
0 Comments