കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നാലാം ദിവസവും സിഎച്ച് കുഞ്ഞമ്പുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായി. ഇതുസംബന്ധിച്ച തീരുമാനം സി.പി.എം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഉള്‍പ്പടെ അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയോടെ ഉണ്ടാകും.
2006ല്‍ സിറ്റിംഗ് എം.എല്‍.എയായിരുന്ന ചെര്‍ക്കളം അബ്ദുള്ളക്കെതിരെ അട്ടിമറി വിജയം നേടിയ സിഎച്ച് കുഞ്ഞമ്പു 2011ലും 2016ലും മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖിനോട് പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും (www.evisionnews.co) ചെയ്തിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ പിന്നോക്കാവസ്ഥ മറികടക്കാന്‍ മണ്ഡലത്തില്‍ സി.പി.എമ്മിന് മറ്റൊരു പൊതുസമ്മതനെ ഉയര്‍ത്തിക്കാട്ടാനില്ലാത്തതാണ് ഒരിക്കല്‍ കൂടി സി.എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പിന്നില്‍. മണ്ഡലത്തിലെ പ്രാദേശിക നേതാവ് കെ.ആര്‍ ജയാനന്ദന്‍, ശങ്കരറൈ, മുന്‍ ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ എന്നിവരുടെ പേരും ഇക്കുറി പരിഗണനയിലുണ്ടായിരുന്നു.

Post a Comment
0 Comments