റാസല്‍ഖൈമ (www.evisionnews.co): റാസല്‍ ഖൈമ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നഖീലിലുള്ള കെഎംസിസി ആസ്ഥാനത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പ് ജില്ലാ പ്രസിഡന്റ് ഹമീദ് ചൗക്കിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അറഫാത്ത് അണങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. ഷിഫാ അല്‍ ജസീറ മാനേജര്‍ ഹനീഫ ഉപ്പള, സംസ്ഥാന മുന്‍ പ്രസിഡന്റ് അഷ്റഫ് തങ്ങള്‍, റഹിം ജുല്‍ഫാര്‍, മൂസ കുനിയില്‍, അസീസ് കൂടല്ലൂര്‍, കരീം വെട്ടം, റസാഖ് ചെനക്കല്‍, അയ്യൂബ് കോയക്കന്‍, ആരിഫ് വലിയപറമ്പ സംബന്ധിച്ചു.

Post a Comment
0 Comments