കുമ്പഡാജെ (www.evisonnews.co): ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് അന്നടുക്ക സി.എച്ച് നഗര്‍ ശാഖാ കമ്മിറ്റി കൗണ്‍സില്‍ മീറ്റ് ആരോപിച്ചു. ഇന്ത്യ റിപബ്ലിക് ആയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ഭാഷയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടാനും ഭിന്നിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈവിധ്യങ്ങള്‍ ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഖലീല്‍ ഹാപ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂറുദ്ധീന്‍ ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അലി തുപ്പക്കല്‍ കൗണ്‍സില്‍ മീറ്റ് നിയന്ത്രിച്ചു. കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എസ്. മുഹമ്മദ്, ബി.ടി അബ്ദുല്ലക്കുഞ്ഞി സംസാരിച്ചു. താജുദ്ധീന്‍ സ്വാഗതവും നൗഫല്‍ കുമ്പഡാജെ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം. താജുദ്ധീന്‍ (പ്രസി), ജുനൈദ് ജി.കെ, ശിഹാബ് പി.എ (വൈസ് പ്രസി), നൗഫല്‍ കുമ്പഡാജെ (ജന. സെക്ര), അഷ്‌റഫ് ഏരം, സിറാജ് (ജോ സെക്ര), അബ്ദുല്ല ടി (ട്രഷ), താജുദ്ധീന്‍ എം, ശിഹാബ് പിഎ, മുഹമ്മദ് സിഎം, ഹാരിസ് സിഎച്ച്, അഷ്‌റഫ് ഏരം, ഖലീല്‍ ഹാപ്പി, റൗഫ് സി.എച്ച്, നൗഫല്‍ കുമ്പഡാജെ (പഞ്ചായത്ത് കൗണ്‍സില്‍).

Post a Comment
0 Comments