ദേശീയം (www.evisionnews.co): ആര്‍.എസ്.എസിന് കീഴിലുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ആദ്യത്തെ സര്‍വകലാശാല അടുത്ത അധ്യയന വര്‍ഷം തുടങ്ങും. അശോക് സിങ്കാല്‍ വേദ് വിജ്ഞാന ഏവം പ്രദ്യോഗികെ വിശ്വവിദ്യാലയം എന്ന് നാമകരണം ചെയ്യപ്പെട്ട സര്‍വകലാശാല ഗുരുഗ്രാം കാമ്പസില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കും.
പുരാതന വേദപഠനരീതിയില്‍ നിന്ന് സ്വാധീനം ഉള്‍കൊള്ളുന്നതായിരിക്കും സ്ഥാപനത്തിന്റെ പ്രത്യേകതയെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട ആളുകള്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ആധുനികവും വേദപരവുമായ പാഠ്യപദ്ധതിയുടെ സംഗമത്തിനു പുറമേ, വേദ കാലഘട്ടത്തിലെ അധ്യാപനത്തിന്റെ അന്തരീക്ഷം പുന:സൃഷ്ടിക്കാനും സര്‍വകലാശാല ലക്ഷ്യമിടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വേദ കാലഘട്ടത്തിന്റെ അനുഭവം നല്‍കുന്നതിനായി ക്ലാസുകള്‍ മരങ്ങള്‍ക്കടിയില്‍ നടത്തും.
'കാമ്പസില്‍ വേദഗാനങ്ങള്‍ പ്രതിധ്വനിക്കും. ഗീതയും ഉപനിഷത്തുകളും ഉച്ചഭാഷിണിയിലൂടെ കാമ്പസില്‍ രാവിലെയും വൈകുന്നേരവും പ്രക്ഷേപണം ചെയ്യും,'' സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. കാമ്പസില്‍ ഒരു 'വേദ ഗോപുരം' സ്ഥാപിക്കുമെന്നും ഓരോ വേദത്തിനും അനുബന്ധ സാഹിത്യങ്ങള്‍ക്കും പ്രത്യേക തലത്തില്‍ ഓഡിയോ-വിഷ്വല്‍ സ്റ്റുഡിയോ ഉണ്ടായിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. കാമ്പസില്‍ സുരഭി സദന്‍ (പശു തൊഴുത്ത്), ക്ഷേത്രം, ധ്യാന ഹാള്‍, യാഗശാല എന്നിവ ഉണ്ടാകും. മൊത്തം 39.68 ഏക്കര്‍ സ്ഥലത്ത് സര്‍വകലാശാല നിര്‍മിക്കുന്നുണ്ടെന്നും ഇത് ഒന്നിലധികം ഘട്ടങ്ങളായി വികസിപ്പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Post a Comment
0 Comments