Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ കന്നഡ മതി: അമിത്ഷായുടെ ഹിന്ദി വാദത്തെ തള്ളി യെദ്യൂരപ്പ


ബംഗളൂരു (www.evisionnews.co): ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

'രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രാധാന്യമാണ്. എന്തിരുന്നാലും കര്‍ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് പ്രധാനപ്പെട്ട ഭാഷ. കന്നഡ ഭാഷയെയും നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌ക്കാരത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്- യെദ്യൂരപ്പ പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad