
ഹൂസ്റ്റണ്‍ (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദി രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'എനിക്കറിയുന്ന ഇന്ത്യയില്‍ പലതരം ഭിന്നതകളും ആഭ്യന്തര പ്രശ്നങ്ങളും നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് ഒരു പിതാവിനെ എന്ന പോലെ മോദി തന്റെ രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുകയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് നമ്മുക്ക് അദ്ദേഹത്തെ വിളിക്കാം' പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
Post a Comment
0 Comments