
തൃശൂര്‍ (www.evisionnews.co): മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായി ഉച്ചത്തില്‍ യുവാവിന്റെ അസഭ്യം പറച്ചില്‍. കേട്ടുനിന്ന അസി. കമ്മിഷണര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും കൈതട്ടിമാറ്റി വണ്ടി എങ്ങനെയോ സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ യുവാവിന്റെ ശ്രമം. ഏതാനും മീറ്ററകലെ പോലീസ് സംഘം ബൈക്ക് തടഞ്ഞെങ്കിലും നിര്‍ത്താതെ പോകാന്‍ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്കന്‍ (40) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തൃശൂര്‍ ഗുരുവായൂര്‍ പാതയിലൂടെ പുഴയ്ക്കലെത്തിയപ്പോഴാണ് സംഭവം. വാഹനവ്യൂഹത്തിനു കടന്നുപോകാന്‍ പോലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതാനും മിനിറ്റുകള്‍ കാത്തുനിന്നപ്പോഴേക്കും യുവാവ് അസ്വസ്ഥനായി. ഗതാഗതം നിയന്ത്രിച്ച എസിപി വി.കെ. രാജുവിനോടു യുവാവ് കയര്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് എല്ലാവരും കേള്‍ക്കെ യുവാവ് അസഭ്യം പറഞ്ഞത്.
Post a Comment
0 Comments