കാസര്‍കോട് (www.evisionnews.co): ബന്തടുക്കയില്‍ വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പടുപ്പ് പാര്‍വതി ഓഡിറ്റോറിയത്തിന് മുന്‍വശം കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് അപകടം. ഓട്ടോ ഡ്രൈവര്‍ കരിവേടകം സ്വദേശി രമേശന്‍, ഓട്ടോയിലുണ്ടായിരുന്ന പടുപ്പ് സ്വദേശി മണി, വാന്‍ ഓടിച്ചിരുന്ന പടുപ്പിലെ ചാക്കോച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയുടെ പിറകില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ ഇടിക്കുകയായിരുന്നു.

Post a Comment
0 Comments