കാസര്‍കോട് (www.evisionnews.co): എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് തൊട്ടി ശാഖയുടെ ആഭിമുഖ്യത്തില്‍ മജ്ലിസുന്നൂര്‍ വാര്‍ഷികവും ആദരിക്കല്‍ ചടങ്ങും 17, 18 തിയതികളില്‍ തൊട്ടി എം.എ ഖാസിം മുസ്്ലിയാര്‍ നഗറില്‍ നടക്കും. 17ന് രാത്രി പള്ളിക്കര ഖാസി ഇ.കെ മഹ്മൂദ് മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സംസ്ഥാന വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്്മാന്‍ മുസ്്ലിയാര്‍, കേന്ദ്ര മുശാവറാംഗമായ തൊട്ടി മാഹിന്‍ മുസ്്ലിയാര്‍ എന്നിവരെ ആദരിക്കും. എസ്.എം.എഫ് ട്രെയിനാര്‍ ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ കൗണ്‍സിലിംഗ് ക്ലാസിന് നേതൃത്വം നല്‍കും.
18ന് ഇശാ നിസ്‌കാര ശേഷം മജ്ലിസുന്നൂറിനും കൂട്ടപ്രാര്‍ത്ഥനക്കും സമസ്ത കേന്ദ്ര മുശാവറാംഗം ചേലക്കാട് മുഹമ്മദ് മുസ്്ലിയാര്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ ഹുദവികളെയും ഹാഫിള് പൂര്‍ത്തിയാക്കിവരെയും പൊതുപരീക്ഷ ഉന്നത വിജയികളെയും അനുമോദിക്കും.

Post a Comment
0 Comments