Type Here to Get Search Results !

Bottom Ad

വ്യാജ ഇ-ടിക്കറ്റുമായി വിമാനത്താവളത്തില്‍ കയറിയ കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): വ്യാജ ഇ-ടിക്കറ്റുമായി ബന്ധുക്കളോടൊപ്പം വിമാനത്താവളത്തില്‍ കയറിയ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കാസര്‍കോട്ടെ ആരിഫ് കൊത്തിക്കാലിനെയാണ് ശനിയാഴ്ച രാത്രി ബജ്പെ പോലീസ് അറസ്റ്റു ചെയ്തത്. ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിന്റെ വ്യാജ ഇ-ടിക്കറ്റ് ഉപയോഗിച്ചാണ് ആരിഫ് വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും യുവാവിനെ തടഞ്ഞുവെച്ച് പോലീസിലേല്‍പിക്കുകയുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad