കാസര്‍കോട് (www.evisionnews.co): കുമ്പള റെയില്‍വേ സ്റ്റേഷനിലെ വികസനമുരടിപ്പിനും അനാസ്ഥക്കുമെതിരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദാ സക്കീര്‍ സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷന്‍ എഞ്ചിനീയര്‍ രവി മീത്തലിന് നിവേദനം നല്‍കി. പരശുറാം എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് എന്നിവയ്ക്ക് കുമ്പളയില്‍ സ്റ്റോപ്പ് അനുവദിക്കാനും ഇതുവഴി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി പ്രദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പ്രയോജനകരവുമെന്നും നിവേദനത്തില്‍ പറയുന്നു. കൂടാതെ സ്റ്റേഷന്റെ സുരക്ഷയ്ക്കായി ചുറ്റുമതില്‍ സ്ഥാപിക്കാനും പ്ലാറ്റ് ഫോമുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ആരിക്കാടി കോട്ട, അനന്തപുരം ക്ഷേത്രം, എച്ച്എഎല്‍ തുടങ്ങിയ ജില്ലയുടെ പല പ്രധാന സ്ഥലങ്ങളിലേക്കുമുള്ള സഞ്ചാരികളെ എത്തിക്കാന്‍ കുമ്പള സ്റ്റേഷന്റെ വികസനത്തിന് സാധിക്കും. കൂടാതെ കുമ്പള ടൗണില്‍ നിന്നും വളരെ കുറച്ച്ുമാത്രം ദൂരമുള്ള കുമ്പള സ്റ്റേഷന്റെ വികസനം ജനങ്ങള്‍ക്കും ഏറെ ഉപയോഗപ്രദമാകുമെന്നും നിവേദനത്തില്‍ വ്യക്തമാകുന്നു.
''വികസന സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പരിമിതികളില്‍ വീര്‍പ്പ് മുട്ടുകയാണ് കുമ്പള റെയില്‍വേ സ്റ്റേഷന്‍. ദേശീയ പാതയില്‍ നിന്നും വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ കുമ്പള റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിലും, ട്രെയിന്‍ സ്റ്റോപ്പുകളുടെ കാര്യത്തിലും കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നാമമാത്രമായ ഇടപെടലുകള്‍ മാത്രമാണ് നാളിത് വരെ നടത്തിയിട്ടുള്ളതെന്ന കാര്യം വളരെ പ്രസക്തമാണ്.
പരശുറാം എക്‌സ്പ്രസ് (നമ്പര്‍: 16649) മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് കുമ്പളയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക, റെയില്‍വേ സ്റ്റേഷന്റെ സുരക്ഷക്കായി ചുറ്റുമതില്‍ സ്ഥാപിക്കുക. പ്ലാറ്റ് ഫോം 1,2 എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് മതിയായ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക, ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തുക, ഉപയോഗ ശൂന്യമായി കിടക്കുന്ന സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സുകള്‍ പുതുക്കി പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, മംഗലാപുരത്തിനും കണ്ണൂരിനുമിടയില്‍ മെമു പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു.

Post a Comment
0 Comments