Type Here to Get Search Results !

Bottom Ad

എ.ടി.എം ഇടപാട് പരാജയപ്പെട്ടാല്‍ ദിവസം 100രൂപ അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് പിഴ നല്‍കണമെന്ന് റിസര്‍വ് ബാങ്ക്



ദേശീയം (www.evisionnews.co): എ.ടി.എം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരാജയപ്പെടുകയും പണം തിരികെ ലഭിക്കാതെയും വന്നാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണം. ഐ.എം.പി.എസ്, യു.പി.ഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. പണം തിരികെ ലഭിക്കാനുള്ള നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് പിഴയായി നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ളത്.

അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കുകള്‍ക്ക് അനുവദിച്ചിട്ടുള്ള സമയപരിധി. ഈ സമയം കഴിഞ്ഞാല്‍ പ്രതിദിനം 100 രൂപവീതം പിഴ അടയ്ക്കണം. ഐ.എം.പി.എസ്, യു.പി.ഐ ഇടപാടുകള്‍ക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ ഓരോദിവസവും 100 രൂപവീതം പിഴ നല്‍കണം.

യു.പി.ഐ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ , അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നല്‍കണം.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad