Type Here to Get Search Results !

Bottom Ad

വെട്ടേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി മരിച്ചു



(www.evisionnews.co) വെട്ടേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി മരിച്ചു. വെട്ടേറ്റ് ഗുരുതരനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലയില്‍ ആഴത്തിലേറ്റ വെട്ടാണ് മരണകാരണം.

അടുത്ത ബന്ധുവായ സജീദാണ് വെള്ളിയാഴ്ച്ച രാത്രി ഷാജിയെ വെട്ടിയത്. തേവന്‍പാറയിലെ വീട്ടിലെത്തിയ ഷാജിയെ സജീദ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഷാജിയെ ആക്രമിച്ച ശേഷം സജീദ് ഓടി രക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജിയെ ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റിലായ ആളാണ്.

വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ സമീപകാലത്ത് ഇയാള്‍ പിടിയിലായിരുന്നു. ഇതോടൊപ്പം മോഷണം, വധശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മാരകമായി പരിക്കേല്‍പ്പിക്കല്‍, പിടിച്ചു പറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷാജി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad