ന്യൂഡല്‍ഹി (www.evisionnews.co): ഗതാഗതനിയമ ലംഘനം നടത്തിയതിന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ വാഹനം പിടികൂടി. അമിത വേഗത്തെ തുടര്‍ന്നാണ് മുംബൈയില്‍ ഗഡ്ഗരിയുടെ വാഹനം ട്രാഫിക് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് പിഴ ചുമത്തി വിട്ടയക്കുകയായിരുന്നു. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നിയമം നിലവില്‍ വന്നതിന് പിന്നാലെ കനത്ത പിഴയാണ് നിയമലംഘനം നടത്തുന്നവരില്‍ നിന്നും ഈടാക്കുന്നത്.
അമിത വേഗതയുടെ പേരില്‍ തനിക്ക് പിഴയൊടുക്കേണ്ടി വന്ന കാര്യം ഗഡ്ഗരി തന്നെയാണ് വ്യക്തമാക്കിയത്. മോദി സര്‍ക്കാരിന്റെ നൂറ് ദിനപരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ വാഹനം പിടികൂടിയതായി ഗഡ്ഗരി വ്യക്തമാക്കിയത്. വാഹനം തന്റെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും ഗഡ്ഗരി പറഞ്ഞു.

Post a Comment
0 Comments